അനുബന്ധ വാര്‍ത്തകള്‍
- സ്ഥിരമായി ഹൈ ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കുന്നവരാണോ? പതിയിരിക്കുന്നത് അപകടം
- ഈ ഭക്ഷണ സാധനങ്ങള്‍ ശീലമാക്കിയാല്‍ നിങ്ങളുടെ കുടവയര്‍ കുറയും ! പരീക്ഷിച്ചു നോക്കൂ
- ഇടിമിന്നല്‍ ഉള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
- മദ്യപിക്കുമ്പോള്‍ സ്ത്രീകളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍
- ദാഹം മാറ്റാന്‍ സോഡ കുടിക്കുന്നവരാണോ നിങ്ങള്‍? അമിതമായാല്‍ ആപത്ത്
ചെവിയില്‍ ബഡ്‌സ് ഇടുന്ന ശീലമുണ്ടോ? ഉപേക്ഷിക്കുക
ചെവി വൃത്തിയാക്കാന്‍ ദിവസവും കോട്ടണ്‍ ബഡ്സ് ഉപയോഗിക്കുന്നവര്‍ ആ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. ബഡ്സ് ഒട്ടും സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. സ്ഥിരം ബഡ്സ് ഉപയോഗിക്കുന്നത് ചെവിയെ ഗുരുതരമായി ബാധിക്കും. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയര്‍ എക്‌സലന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ചെവിക്കുള്ളില്‍ ബഡ്സ് ഉപയോഗിച്ചാല്‍ ചെവിക്കായം കൂടുതല്‍ ഉള്ളിലേക്ക് പോകും. ഇത് ചെവിക്കല്ലിനു ക്ഷതം സംഭവിക്കാന്‍ കാരണമാകാം.
ചെവിക്കുള്ളിലെ തൊലി മൃദുവും കട്ടി കുറഞ്ഞതുമാണ്. ബഡ്സ് അശ്രദ്ധമായി ഇട്ടാല്‍ പുറംതൊലിക്ക് കേടുപറ്റാന്‍ സാധ്യതയുണ്ട്. ബഡ്സ് ചെവിക്കുള്ളിലേക്ക് നന്നായി തിരുകികയറ്റുന്ന പ്രവണത ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സാരം. ചെവിയില്‍ വിട്ടുമാറാത്ത ചൊറിച്ചിലും അസ്വസ്ഥതകളും തോന്നിയാല്‍ ഇഎന്‍ടി സ്പെഷ്യലിസ്റ്റിനെ കാണിക്കണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ചെവി വൃത്തിയാക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കരുത്.
അടുത്ത ലേഖനം