ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉച്ചഭക്ഷണം. ഒരു കാരണവശാലും ഉച്ചഭക്ഷണം ഒഴിവാക്കരുത്. തടി കുറയ്ക്കാനാണെന്നും പറഞ്ഞ് ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിനു ഏറെ ദോഷം ചെയ്യും. ഉച്ചഭക്ഷണം എപ്പോള്‍ കഴിക്കണമെന്നതിനെ കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടോ? നിങ്ങള്‍ക്ക് തോന്നിയ സമയത്ത് ഉച്ചഭക്ഷണം കഴിക്കാമെന്ന് വിചാരിക്കരുത്. ഭക്ഷണം കഴിക്കാന്‍ സമയവും കാലവുമൊക്കെ നോക്കണമെന്ന് സാരം. ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. അതായത് ഉച്ചഭക്ഷണം മനസറിഞ്ഞ്...