ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണം എന്ന തോന്നലുണ്ടോ? എന്തുകൊണ്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 21 ജൂലൈ 2023 (19:03 IST)
രാവിലെ ഒരിക്കല്‍ ടോയ്‌ലറ്റില്‍ പോയതാണെങ്കിലും എവിടെയ്‌ക്കെങ്കിലും പോകാന്‍ നേരം വീണ്ടും ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നല്‍ വരിക. പലരും അനുഭവിക്കുന്ന ബുദ്ധിമുട്ടാണിത്. നമ്മുടെ വന്‍കുടലിന്റെ ചലനം പതിവിലും കൂടുതലോ കുറയുകയോ ചെയ്യുന്ന അവസ്ഥയാണിത്. ഒന്നെങ്കില്‍ ചലനം കുറഞ്ഞ് മലബന്ധം ഉണ്ടാവുകയും അല്ലെങ്കില്‍ ചലനം കൂടി ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നല്‍ വരികയാണ് ചെയ്യുക.

ഇറിറ്റബിള്‍ ബബിള്‍ ഡിസോര്‍ഡര്‍ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇത് ഉണ്ടാകാന്‍ പ്രധാനമായും 2-3 കാരണങ്ങളുണ്ട്. തലച്ചോറ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കുടല്‍ അനുസരിക്കാതെ വരുന്നത് ഇതിന് പ്രധാനകാരണമാണ്. നമ്മുടെ ടെന്‍ഷനാണ് ഈ അവസ്ഥയ്ക്ക് മറ്റൊരു കാരണം. പരീക്ഷാക്കാലത്തോ, വീട്ടില്‍ ഒരാള്‍ക്ക് അസുഖമാണെന്നത് പോലെ സമ്മര്‍ദ്ദം അനുഭവിക്കുന്ന അവസ്ഥ വരികയോ ചെയ്യുമ്പോള്‍ ഈ അവസ്ഥ ചിലരില്‍ ഉണ്ടാവാറുണ്ട്. ടെന്‍ഷനുമായി ബന്ധപ്പെട്ട് വരുന്ന ഇറിറ്റബിള്‍ ബബിള്‍ ഡിസോര്‍ഡര്‍ സ്ത്രീകളിലാണ് അധികമായി കാണുന്നത്.

നമ്മുടെ ഭക്ഷണവുമായി ഇറിറ്റബിള്‍ ബബിള്‍ ഡിസോര്‍ഡറിന് വലിയ ബന്ധമുണ്ട്. നമ്മുടെ ഭക്ഷണത്തിലുള്ള ചില ഭക്ഷണങ്ങള്‍ വയറില്‍ അലര്‍ജി സൃഷ്ടിക്കുന്നതാണ് ഒരു കാരണം. സാധാരണ ഇറിറ്റബിള്‍ ബബിള്‍ ഡിസോര്‍ഡര്‍ ഉള്ളവര്‍ക്ക് പാലിനോട് അലര്‍ജി ഉണ്ടാകാറുണ്ട്. ചിലര്‍ക്ക് ഗോതമ്പിലെ പ്രോട്ടീനായ ഗ്ലൂട്ടനാണ് പ്രശ്‌നം സൃഷ്ടിക്കാറുള്ളത്. പൊതുവെ ഇതുള്ളവര്‍ക്ക് കാബേജ്,നാരങ്ങ,മൈദാ എന്നിവ അലര്‍ജി ആവാന്‍ സാധ്യതയുണ്ട്. ഈ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഭക്ഷണങ്ങള്‍ ദഹിക്കാതെ വരികയും ശരീരത്തിലെ ബാക്ടീരിയകള്‍ ഇവയുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഇത് ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നതാണ് ഈ പ്രശ്‌നത്തിന് ഒരു കാരണം.

അതിനാല്‍ തന്നെ ഇടയ്ക്കിടെ ഗ്യാസ് ശല്യമോ വയറിളക്കമോ ഉള്ളവര്‍ രക്തപരിശോധന നടത്തി ഏതെല്ലാം ഭക്ഷണമാണ് അലര്‍ജി സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയുക എന്നതാണ്. വയറിനകത്ത് ബാക്ടീരിയകള്‍ പെരുകാതിരിക്കാന്‍ വെളുത്തുള്ളി,ഉള്ളി,തൈര് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. സാധാരണ നമ്മുടെ ഭക്ഷണത്തിലുള്‍പ്പെടുന്ന കറിവേപ്പിലയും ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാണ്. അതിനാല്‍ തന്നെ ഭക്ഷണത്തിലുള്ള നിയന്ത്രണവും സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുന്നതും ഇറിറ്റബിള്‍ ബബിള്‍ ഡിസോര്‍ഡര്‍ പരിഹരിക്കാന്‍ സഹായിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :