സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 20 ജൂലൈ 2023 (10:56 IST)
ശ്വാസകോശത്തില്‍ ബാക്ടീരിയ, വൈറസ് മുതലായ സൂക്ഷ്മജീവികള്‍ മൂലം ഉണ്ടാകുന്ന അണുബാധയാണ് ന്യുമോണിയ എന്നറിയപ്പെടുന്നത്. പ്രത്യേകിച്ചും സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ എന്ന ബാക്ടീരിയയാണ് ഇതുണ്ടാക്കുന്നത്. വര്‍ഷം തോറും ആയിരം പേരില്‍ 14-15 എന്ന കണക്കില്‍ ന്യുമോണിയ കണ്ടെത്തപ്പെടുന്നുണ്ട്. ന്യുമോണിയ തുടക്കത്തില്‍ തന്നെ കണ്ടെത്തപ്പെടേണ്ടതുണ്ട്.
ശ്വാസം എടുക്കുമ്പോള്‍ നെഞ്ചില്‍ അനുഭവപ്പെടുന്ന വേദന, ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ ശ്വാസം എടുക്കുന്നതിലെ ബുദ്ധിമുട്ട്, ശ്വാസോച്ഛോസം-ഹൃദയമിടിപ്പ് എന്നിവയിലെ വേഗത, ഛര്‍ദ്ദില്‍, തലകറക്കം, വയറിളക്കം, കഫത്തിലെ നീല- മഞ്ഞ നിറം എന്നിവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്.