രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 871 ലെത്തി; ഇന്ന് സ്ഥിരീകരിച്ചത് 74 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (16:08 IST)
രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 871 ലെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചത് 74 പേര്‍ക്കാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഉയര്‍ന്ന രീതിയില്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നത് 2021 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലാണ്.

മെയ് ഏഴ് 2021 പ്രതിദിന കൊവിഡ് കേസ് 414188 ആയിരുന്നു. കൂടാതെ അന്നത്തെ മരണ സംഖ്യ 3915 ആയിരുന്നു. കൊവിഡ് രാജ്യത്ത് ഇതുവരെ നാലരക്കോടിയിലധികം പേരെ ബാധിച്ചിട്ടുണ്ട്. 220 കോടിയിലേറെ ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :