International Epilepsy Day 2024: കുട്ടികളിലുണ്ടാകുന്ന അപസ്മാരം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (13:23 IST)
കുട്ടികളിലെ അപസ്മാരം ചുമ്മാ അങ്ങ് തള്ളിക്കളയേണ്ട ഒരു രോഗമല്ല. മറിച്ച് വളര്‍ന്നുവരുന്തോറും ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകാവുന്ന ഒന്നാണിത്. നിങ്ങള്‍ക്കറിയാമോ തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗമാണ് അപസ്മാരം. തലച്ചോറിന്റെ ഘടനയിലോ പ്രവര്‍ത്തനത്തിലോ ആകാം ഈ വ്യതിയാനമുണ്ടാകുന്നത്. ഇത് സംഭവിക്കുന്നത് ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടൊന്നുമല്ല. പല കാരണങ്ങളും ഇതിന് പിന്നില്‍ ഉണ്ട്. നമ്മള്‍ നിസ്സാരമായി തള്ളിക്കളയുന്ന പലതും ഇതിന് കാരണമായേക്കാം. പ്രസവസമയം മുതല്‍ ഇതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുമുണ്ട്. പ്രസവസമയത്ത് ഓക്‌സിജന്റെ അളവ് കുറയുന്നത് പോലും തലച്ചോറിനെ ബാധിച്ചേക്കാം.

അപകടങ്ങളില്‍ നിന്നേല്‍ക്കുന്ന പരുക്കുകളോ ട്യൂമര്‍ പോലെയുള്ള വളര്‍ച്ചകളോ ചിലപ്പോള്‍ ഇതിന് കാരണമായേക്കാം. വളരെ ചെറുപ്പത്തിലുണ്ടായ ഒരു പരിക്കിന്റെ ബാക്കിപത്രവും തലച്ചോറിനെ പിന്നീട് വേട്ടയാടിയേക്കാം. മറ്റൊരു പ്രധാന കാരണം ജനിതകപരമായ കാരണമാണ്. ജനിതക കാരണങ്ങളില്‍ പ്രസവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടേക്കാം. തുടര്‍ന്ന് വയസ്സ് കൂടുന്തോറും വീണ്ടും ഇത് കൂടാനോ, രണ്ടാമത് വരാനോ ഉള്ള സാധ്യതയുമുണ്ടായിരിക്കും. ചിലര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന കാലയളവില്‍ മാത്രം മരുന്ന് കഴിച്ചാല്‍ മതിയാകും. എന്നാല്‍ എത്രകാലം മരുന്ന് കഴിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കാനാവില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :