സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (09:01 IST)
വിറ്റാമിന്‍ ഡി ലഭിക്കുന്നതിനുവേണ്ടി കുറച്ചുനേരം സൂര്യപ്രകാശം കൊള്ളണമെന്നായിരുന്നു ആരോഗ്യവിദഗ്ധര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ ചൂടുകൂടിയിരിക്കുകയാണ്. ആളുകളില്‍ വിറ്റാമിന്‍ ഡിയുടെ കുറവും സണ്‍ അലര്‍ജിയും സാധാരണമാകുന്നു. നേരത്തേ 20 മിനിറ്റ് നേരം വെയില്‍ കൊള്ളണമെന്നായിരുന്നു കണക്ക്. എന്നാലിപ്പോള്‍ ഇത് 5-9 മിനിറ്റായിരിക്കുന്നു.
ചൂടുകുറവുള്ള സമയത്താണ് വെയില്‍ കൊള്ളേണ്ടത്. ബെംഗളൂരില്‍ 95ശതമാനം പേരിലും വിറ്റാമിന്‍ ഡിയുടെ കുറവുണ്ടെന്നാണ് കണക്ക്. ദയാനന്ത് സാഗര്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൂര്യപ്രകാശം ശരീരത്തിലേക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളും കൂടിവരുകയാണ്. പലര്‍ക്കും ഇത്തരത്തില്‍ ചര്‍മപ്രശ്‌നങ്ങളും ഉണ്ടെന്നും പറയുന്നു.