സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 25 ജൂണ്‍ 2022 (13:28 IST)
കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന 30ശതമാനം രോഗികള്‍ക്കും വൃക്കരോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് ആരോഗ്യവിദഗ്ധര്‍. ജോണ്‍സ് ഹോപ്കിന്‍സ് മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍ ഉണ്ടായത്. ക്രോണിക് കിഡ്‌നി ഡിസീസ്, കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ്, പ്രമേഹം, അമിത വണ്ണം, ഹൈപ്പര്‍ ടെന്‍ഷന്‍, എന്നിവയുള്ളവരെയാണ് കൊവിഡ് ഗുരുതരമായി ബാധിക്കുന്നത്.
കൊവിഡ് മൂലം വൃക്കകള്‍ തകരാറിലാകാന്‍ സാധ്യത കൂടുതലാണ്. കൊവിഡ് മാറിയാലും അവയവത്തിനേറ്റ കേട് പരിഹരിക്കപ്പെടുന്നില്ലെന്നാണ് കാണുന്നത്.