പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ മറവിരോഗം ഉണ്ടാകാനുള്ള സാധ്യത നാലുമടങ്ങ് കൂടുതല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (13:49 IST)
ഭക്ഷണം കഴിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രാതല്‍ അഥവാ പ്രഭാത ഭക്ഷണം. പ്രാതലിന് ഒരുപാട് പ്രാധാന്യമുണ്ട്. മറ്റേത് സമയത്തെ ആഹാരം മുടക്കിയാലും പ്രഭാതഭക്ഷണം മുടക്കാന്‍ പാടില്ല. നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും പ്രധാനമാണ് പ്രഭാത ഭക്ഷണം. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തലച്ചോറിനെ പട്ടിണിക്കിടുന്നതിന് തുല്യമാണ്. പ്രോട്ടീന്‍, ഗ്ലൂക്കോസ് എന്നിവ യ ടങ്ങിയ ഭക്ഷണം പ്രാതലിന് കഴിക്കുന്നതാണ് നല്ലത്. രാവിലെ 9 മണിക്ക് മുന്‍പായി പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് ചിട്ടയായ ഭക്ഷണക്രമം. ഇങ്ങനെ ചിട്ടയായ ഭക്ഷണക്രമം പാലിക്കുന്നവരില്‍ ജീവിത ശൈലി രോഗങ്ങളും താരതമ്യേനെ കുറവായിരിക്കും. അതു മാത്രമല്ല പ്രഭാത ഭക്ഷണം പതിവായി ഒഴിവാക്കുന്നവരില്‍ മറവിരോഗം ഉണ്ടാകാനുള്ള സാധ്യത 4 മടങ്ങ് കൂടുതലാണന്നൊണ് പഠനങ്ങള്‍ പറയുന്നത്. മോശമായ ജീവിത ശൈലി, ക്രമരഹിതമായ ഭാക്ഷണ ശീലങ്ങള്‍ എന്നിവയൊക്കെ മറവിരോഗ സാധ്യത കൂടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :