1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Andhra boy News

അമ്മ ഉറങ്ങുകയാണെന്ന് വിചാരിച്ച് പത്തുവയസുകാരന്‍ മാതാവിന്റെ മൃതദേഹത്തിനരികില്‍ ഇരുന്നത് നാലുദിവസം

Andhra Boy
അമ്മ ഉറങ്ങുകയാണെന്ന് വിചാരിച്ച് പത്തുവയസുകാരന്‍ മാതാവിന്റെ മൃതദേഹത്തിനരികില്‍ ഇരുന്നത് നാലുദിവസം. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് ദാരുണമായ ഈസംഭവം നടന്നത്. നാലുദിവസവും അഞ്ചാംക്ലാസില്‍ പഠിക്കുന്ന കുട്ടി സ്വന്തമായി സ്‌കൂളില്‍ പോയിട്ട് വന്ന് അമ്മയുടെ അടുത്താണ് കിടന്നത്. 
 
നാലുദിവസങ്ങള്‍ക്ക് ശേഷം മാതാവിന്റെ ദേഹത്ത് നിന്ന് ദുര്‍ഗന്ധം വരുന്നുണ്ടെന്ന് കുട്ടി തന്റെ അങ്കിളിനെ വിളിച്ച് പറയുകയായിരുന്നു. കുട്ടിയുടെ മാതാവ് രാജലക്ഷ്മിക്ക് 41 വയസായിരുന്നു. പ്രൈവറ്റ് കോളേജ് അധ്യാപികയായ അവര്‍ മകനോടൊപ്പം വാടകയ്ക്ക് വീടെടുത്താണ് താമസിച്ചിരുന്നത്. 
അടുത്ത ലേഖനം
ഇറച്ചിക്കോഴി വില 200 എത്തിയേക്കും ! താളംതെറ്റി അടുക്കള ബജറ്റ്