സുമീഷ് ടി ഉണ്ണീൻ|
Last Updated:
ശനി, 5 ജനുവരി 2019 (18:31 IST)
നല്ല ആരോഗ്യത്തിന്റെ ആധാരം നമ്മൾ കഴിക്കുന്ന ആഹാരം തന്നെയാണ് എന്ന് ആർക്കും സംശയം ഉണ്ടാവില്ല. എന്നാൽ അറിഞ്ഞുകൊണ്ട് തന്നെ നമ്മൾ വിഷം കഴിക്കുകയാണ്. നമ്മുടെ ആഹാര ശീലത്തിൽനിന്നും ചില ആഹാര പദാർത്ഥങ്ങൾ ഒഴിവാക്കിയാൽ. പല ആരോഗ്യ പ്രശ്നങ്ങളും തനിയെ ഇല്ലാതാകും.
ഇക്കൂട്ടത്തിൽ ആദ്യം ഒഴിവാക്കേണ്ട ഒന്നാണ് ഫ്രൂട്ട് സിറപ്പുകൾ. പേരിൽ ഫ്രൂട്ട് എന്ന് ചേർത്തിട്ടുണ്ടെങ്കിലും ഒരു ശതമാനം പോലും ഇവയിൽ പഴച്ചാറുകൾ അടങ്ങിയിട്ടില്ല എന്നതാണ് വാസ്തവം. പൂർണമായും കെമിക്കലുക്കളും ക്രിത്രിമ നിറങ്ങളും ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഇത് ആന്തരിക ആവയവങ്ങളുടെ പ്രവർത്തനങ്ങളെ തന്നെ ബാധിക്കുന്നതാണ്.
ഒഴിവാക്കേണ്ട മറ്റൊന്ന് നമുക്ക് ഏറെ പ്രിയപ്പെട്ട ഫ്രഞ്ച് ഫ്രൈസ് ആണ്. ഇടവേളകളിലും സിനിമകളും മറ്റു പരിപാടികൾ കാണുമ്പോഴും നമ്മൾ ഏറെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. എന്നാൽ ഇത് ശരീരത്തിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഇത് കാരണമാകും.
കടയിൽനിന്നും വാങ്ങുന്ന സോസുകളാണ് ഒഴിവാക്കേണ്ട മറ്റൊന്ന്. പ്രിസർവേറ്റീവ്സും, ക്രിത്രിമ നിറങ്ങളുമാണ് ഇവിടെയും വില്ലൻ. സോസുകൾ അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും കാരനമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ സോസുകൾ വീട്ടിൽ ഉണ്ടാക്കി കഴിക്കാം.