ലോകത്തിലെ ഏറ്റവും സുന്ദരനായ നായകൻ എന്ന കിരീടംചൂടി ഹൃത്വിക് റോഷൻ !

സുമീഷ് ടി ഉണ്ണീൻ| Last Updated: ശനി, 5 ജനുവരി 2019 (18:02 IST)
ഇന്ത്യൻ സിനിമയിൽ ഹൃത്വിക് റോഷനുള്ള ആരാധകരെക്കുറിച്ച് നമുക്കറിയാം. ബോളിവുഡിലെ സൂപ്പർ താരം യുവതി യുവകളുടെ ഹരമാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ മനസുകളിലേക്ക് ചേക്കേറിയ നായകനാണ് ഹൃത്വിക്ക്. എന്നാൽ ഇന്ത്യയിൽ മാത്രമല്ല. ലോകക്കാകമാനം ഹൃത്വിക് റോഷന്റെ സൌന്ദര്യത്തിന് ആരാധകരുണ്ട് എന്നാണ് ഇപ്പോൾ
പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ലോകത്തിലെ ഏറ്റവും സുന്ദരനായ നായകൻ എന്ന പട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ സൂപ്പർ താരം. വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ് ലോകത്തിലെ ഏറ്റവും സുന്ദരനായ നായകനായി തിരഞ്ഞെടുക്കപ്പെട്ടത്.

റോബര്‍ട്ട് പാറ്റിന്‍സണ്‍, ടോം ഹിഡില്‍റ്റണ്‍, ഹെന്‍റി കാവില്‍, നോഹ മില്‍സ്, ക്രിസ് ഇവാന്‍സ് എന്നി ഹോളിവുഡ് താരങ്ങളെ പിന്നിലാക്കിയാണ് ബോളിവുഡിന്റെ സൂപ്പർ താരം ലോകത്തിലെ സുന്ദരനായ നായകനായത്. നേരത്തെ 2011ലും, 2012ലും ഹൃത്വിക്
ഏഷ്യയിൽ സെക്സിയസ്റ്റ് മെൻ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :