സുമീഷ് ടി ഉണ്ണീൻ|
Last Modified ശനി, 5 ജനുവരി 2019 (17:26 IST)
മുംബൈ: നാലാം നിലയിലെ ഫ്ലാറ്റിൽനിന്നും തഴേക്ക് പതിച്ച
ഒരു വയസുകാരൻ ഗുരുതര പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മുംബൈ ഗോവണ്ടിയിലെ ഫ്ലാറ്റിലാണ് സംഭവം ഉണ്ടായത്. അജിത് ബാർക്കഡെയുടെയും ജ്യോതികയുടെയും മകൻ അർഥവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
സംഭവം നടക്കുമ്പോൾ കുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശിയും ഫ്ലാറ്റിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. ഫ്ലാറ്റിന്റെ ഒരു സൈഡിൽ ചുവരിന് പകരം സ്ലൈഡ് ചെയ്ത് നീക്കാവുന്ന ജനാലയാണ് ഉണ്ടായിരുന്നത്. തുണി വിരിച്ചിടാനായി ജനൽ തുറന്ന മുത്തശ്ശി പിന്നീട് ജനാൽ പകുതി മാത്രമാണ് അടച്ചിരുന്നത്.
ഈസമയം ഹാളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി ജനാല തള്ളി തുരന്നതോടെ താഴേക്ക് പതിക്കുകയായിരുന്നു. .എന്നാൽ ഫ്ലാറ്റിന്റെ ചുമരിനോട് ചേർന്നുണ്ടായിരുന്ന മരത്തിന്റെ ചില്ലകളിലും ഇലകളിലും തെന്നി വീണതിനാൽ വീഴ്ചയുടെ ആഘാതം കുറയുകയായിരുന്നു. ഇതോടെയാണ് കുഞ്ഞിന് ഗുരുതര പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടത്.