നാരങ്ങയും മഞ്ഞളും ഉപയോഗിച്ച് ഒരു ഇഞ്ചി ചായ!

അപർണ| Last Modified ശനി, 5 ജനുവരി 2019 (18:11 IST)
ഇഞ്ചി, നാരങ്ങ, എന്നിവ ആരോഗ്യത്തിന് ഏറെ അനുയോജ്യമാണ്. ഈ ഉല്പന്നങ്ങൾ പ്രതിരോധ സംവിധാനത്തെ സഹായിക്കുകയും, രക്തത്തേയും കുടലുകളേയും ശുദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഓരോ ഘടകങ്ങളെയും പ്രത്യേകം പ്രത്യേകം പരിഗണിക്കുക.

അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കി ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അതിനായി നമുക്ക് ഇഞ്ചി മഞ്ഞള്‍ തയ്യാറാക്കാം. എങ്ങനെ ഇത് തയ്യാറാക്കണം എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതിനായി എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ:

2 ടീസ്പൂൺ തേൻ.
കുറച്ച് കുരുമുളക്
അര ടീസ്പൂൺ ഇഞ്ചി പൊടി (ഇഞ്ചി കഷ്ണം ആണെങ്കിൽ ചെറുതായി അരിഞ്ഞ 2 കഷ്ണം)
ഒന്നര കപ്പ് വെള്ളം
പാതി നാരങ്ങ ജ്യൂസ് ആക്കിയത്
അര ടീസ്പൂൺ മഞ്ഞപ്പൊടി

ഉണ്ടാക്കേണ്ട വിധം:

വെള്ളം ചൂടാക്കുക. തിളച്ച് വരുന്നതിനു മുൻപ് എടുത്തുവെച്ച ഇഞ്ചിയും മഞ്ഞപ്പൊടിയും ഇതിലേക്കിടുക. 15 മിനിറ്റ് നേരത്തേക്ക് നേരിയ ചൂടിൽ അടുപ്പത്ത് വെയ്ക്കുക. ശേഷം അരിച്ചെടുത്ത് ഒരു കപ്പിലോ മഗിലോ സൂക്ഷിക്കുക. ഇതിലേക്ക് തേനും നാരങ്ങ ജ്യൂസും ഒഴിക്കുക. സ്വാദിഷ്ടമായ ഇഞ്ചിച്ചായ റെഡി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :