എന്തുകൊണ്ട് അലര്‍ജി ഉള്ളവരില്‍ കൊവിഡ് പിടിപെടുന്നില്ല

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 27 ഓഗസ്റ്റ് 2022 (13:31 IST)
അലര്‍ജി ഉള്ളവരില്‍ കൊവിഡ് പിടിപെടാന്‍ സാധ്യത വളരെ കുറവെന്ന് ആരോഗ്യവിദഗ്ധര്‍. ആസ്മാ പോലുള്ള അലര്‍ജികള്‍, തണുപ്പിനോടും പൊടിയോടുള്ള അലര്‍ജികള്‍, ചില ആഹാരങ്ങളോടുള്ള അലര്‍ജികള്‍ തുടങ്ങിയ അലര്‍ജികളിലുള്ളവരില്‍ കൊവിഡ് വരാനുള്ള സാധ്യത കുറയും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അലര്‍ജിമൂലം ഉണ്ടാകുന്ന രോഗങ്ങളായ എക്‌സിമ, ജലദോഷപനി എന്നിവ ഉള്ളവരിലും കോവിഡ് വരാനുള്ള സാധ്യത കുറയും. നേരത്തെ ഇത്തരം അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതുമൂലം ഇവര്‍ക്ക് രോഗം വരുന്നത് കുറയുന്നു എന്നായിരുന്നു കരുതിയിരുന്നത്.

അലര്‍ജി ഉള്ളവരില്‍ ശരീരത്തിന്റെ പുറത്തുനിന്നു വരുന്ന രോഗാണുക്കളോട് എപ്പോഴും പ്രതിരോധവ്യവസ്ഥ ശക്തമായി പ്രതിരോധിച്ചു നില്‍ക്കുന്നതിനാല്‍ ആണ് കോവിഡ് ബാധിക്കാത്തത്. കൂടാതെ കോശങ്ങളില്‍ കയറിപ്പറ്റാന്‍ സഹായിക്കുന്ന എസി റിസപ്റ്റര്‍ എന്ന പ്രോട്ടീന്‍ അലര്‍ജി ഉള്ളവരില്‍ കുറവായിരിക്കും എന്നതിനാലും ഇത്തരക്കാര്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കുറയും. അലര്‍ജി ഉള്ളവരില്‍ പൊതുവേ കഫക്കെട്ട് കാണാറുണ്ട്. എപ്പോഴും ഇവര്‍ കഫം പുറത്തു കളയുന്നതോടെ രോഗാണുക്കള്‍ക്ക് അകത്തേക്ക് കടക്കാനുള്ള സാധ്യത കുറയുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :