യുഎഇയിലെ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (19:37 IST)
യുഎഇയിലെ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നു. അതേസമയം രാജ്യത്ത് ജനസംഖ്യയുടെ 10% ത്തോളം പേര്‍ക്ക് കഴിഞ്ഞ 30 മാസത്തിനിടെ കോവിഡ് ബാധ പിടിപെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഒന്നിലധികം തവണ രോഗബാധിതരായവരുടെ കണക്ക് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.

ഇന്ന് 919 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 859 പേരാണ് കഴിഞ്ഞ മണിക്കൂറുകളില്‍ രോഗവിമുക്തി നേടിയത്. യുഎഇയിലെ രോഗമുക്തി നിരക്ക് 97.88% ആണ്. ഇതുവരെ രാജ്യത്ത് മരണപ്പെട്ടത് 2337 പേര്‍ക്കാണ്. അതേസമയം കഴിഞ്ഞദിവസം പുതിയതായി കോവിഡ് മരണം രേഖപ്പെടുത്തിയിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :