സംസ്ഥാനത്ത് 11 ദിവസത്തിനിടെ കോവിഡ് മൂലം മരണപ്പെട്ടത് 119 പേര്‍!

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (12:29 IST)
സംസ്ഥാനത്ത് 11 ദിവസത്തിനിടെ കോവിഡ് മൂലം മരണപ്പെട്ടത് 119 പേര്‍. ആഗസ്റ്റ് മാസത്തെ കണക്കാണിത്. ഈ ദിവസങ്ങളില്‍ 12997 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 8.7 ശതമാനമാണ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഗുരുതരമാണെന്നും പ്രതിരോധ മാര്‍ഗങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ മിക്ക വീടുകളിലും ഇപ്പോള്‍ പനിബാധിതരുണ്ടെന്നാണ് വിവരം.

പനിയും ചുമയുമായി എത്തുന്നവരെ ഇപ്പോള്‍ പരിശോധന നടത്തുന്നതും വിരളമായിരിക്കുകയാണ്. ഇതാണ് കൂടുതല്‍ മരണത്തിലേക്ക് നയിക്കാനും കാരണമാകുന്നത്. കേരളത്തില്‍ എത്രപേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചതെന്ന കണക്കും നിലവില്‍ ആരോഗ്യവകുപ്പിന്റെ കൈയിലില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :