വണ്ണമുള്ള തുടകളെ പെണ്‍കുട്ടികള്‍ പേടിക്കുന്നതെന്തുകൊണ്ട്?

ചെന്നൈ| WEBDUNIA|
PRO
സിനിമാനടിമാരുടെ മനോഹരമായ കാലുകള്‍ ശരീരസൌന്ദര്യത്തില്‍ ഉത്കണ്ഠയുള്ള പെണ്‍കുട്ടികളെ എന്നും ആകര്‍ഷിക്കറുണ്ട്. കുറച്ച് തടിയുള്ള പെണ്‍കുട്ടികളുടെ പേടി സ്വപ്നമാണ് ടൈറ്റ് ജീന്‍സിടുമ്പോള്‍ തുടകള്‍ ചേര്‍ന്നിരിക്കുന്നത്. വലിപ്പമുള്ള തുടകള്‍ ലെഗ്ഗിംഗ്സ് പോലുള്ളവസ്ത്രങ്ങള്‍ ഇട്ടുകാണുമ്പോഴുള്ള അഭംഗി ചിലപ്പോള്‍ ഇഷ്ടവസ്ത്രധാരണത്തില്‍നിന്നും തന്നെ അവരെ പിന്തിരിപ്പിക്കാറുണ്ട്.

തുടകള്‍ക്കിടയില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് അവരെ ഇഷ്ടമുള്ള വസ്ത്രങ്ങള്‍(ടൈറ്റ് ജീന്‍സ് പോലുള്ളവ) ധരിക്കുന്നതില്‍ നിന്നും പലപ്പോഴും പിന്തിരിപ്പിക്കുന്നു. മാറിയ ഭക്ഷണശീലങ്ങളും മറ്റും ഇതൊരു ആരോഗ്യപ്രശ്നവും സൌന്ദര്യപ്രശ്നവുമായി മാറ്റിയിരിക്കുന്നു.

സാധാരണ ഇന്ത്യന്‍ സ്തീകള്‍ക്ക് പൊതുവേ തുടകളുടെ അമിതവണ്ണമെന്ന പ്രശ്നം ഉണ്ടാവാറില്ല.മറ്റുരാജ്യങ്ങളേക്കാള്‍ വികസിച്ച പെല്‍‌വിക് ബോണുകളാണ് ഇന്ത്യന്‍ യുവതികള്‍ക്കുള്ളതെന്നും ഇത് ഇവരുടെ തുടകള്‍ക്കിടയില്‍ അകലം സ്വാഭാവികമായി നല്‍കുന്നുണ്ടെന്നും കോസ്മറ്റിക് സര്‍ജന്‍മാര്‍ പറയുന്നു.

കൊഴുപ്പ് അടിഞ്ഞ്കൂടുന്ന ശരീര ഭാഗങ്ങളില്‍ പ്രത്യേകം ശ്രദ്ധപതിപ്പിച്ച് എക്സര്‍സൈസുകള്‍ ചെയ്യുകയെന്നതും കൊഴുപ്പടങ്ങിയ ഭക്ഷണ സാധനങ്ങളുടെ നിയന്ത്രണവുമാണ് ഇതിനൊരു പ്രതിരോധമാര്‍ഗം.

എന്നാല്‍ വസ്ത്രധാരണത്തില്ഉള്ള അമിത ഉത്കണ്ഠ മാറ്റിവച്ച് ശരീരത്തിന്റെ മുഴുവന്‍ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്ന അമിതവണ്ണം ഒഴിവാക്കുന്നതാവും അഭികാമ്യമെന്നും അതിനുശേഷം സൌന്ദര്യത്തെപ്പറ്റി ചിന്തിക്കാമെന്നുമാണ് വിദഗ്ദര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :