പൃഥ്വി കഷ്ടപ്പെട്ടാണ് വലിയ നിലയിലെത്തിയത്!

WEBDUNIA|
PRO
PRO
വെറുതെ ഒരു സുപ്രഭാതത്തില്‍ ഇന്നു കാണുന്ന നിലയിലെത്തിയ ആളല്ല പൃഥ്വിരാജ്. കഠിനാധ്വാനം ചെയ്താണ് വലിയ നിലയിലെത്തിയത്. ലണ്ടന്‍ ബ്രിഡ്ജ് എന്ന സിനിമയില്‍ പൃഥ്വി അവതരിപ്പിക്കുന്ന വിജയ് എന്ന കഥാപാത്രത്തിന്റെ ജീവിതമാണിത്. 2002-ല്‍ സ്റ്റുഡന്റ് വിസയില്‍ ലണ്ടനിലെത്തിയ വിജയ് ഒരു പാട് കഷ്ടപ്പെട്ടാണ് വലിയൊരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. അവന്റെ ജീവിതത്തിലേക്ക് രണ്ട് പെണ്‍കുട്ടികള്‍ വന്നെത്തുന്നതും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ആന്‍ഡ്രിയ ജെര്‍മിയയാണ് ചിത്രത്തില്‍ പൃഥ്വിയുടെ ഒരു നായിക. പവിത്രയെന്ന കഥാപാത്രത്തെയാണ് ലണ്ടന്‍ ബ്രിഡ്ജില്‍ ആന്‍ഡ്രിയ അവതരിപ്പിക്കുന്നത്. മറ്റൊരു നായികയെ അവതരിപ്പിക്കുന്നത് തമിഴ്, തെലുങ്ക് നടിയായ നന്ദിതയാണ്.

അയാളും ഞാനും എന്ന ചിത്രത്തിനുശേഷം പൃഥ്വിയും പോത്തനും ഒന്നിയ്ക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേരുപോലെ പ്രശസ്തമായ ലണ്ടന്‍ ബ്രിഡ്ജും ഒരു കഥാപാത്രമാണ്. അനില്‍ സി മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍. രാഹുല്‍ രാജും ശ്രീവത്സന്‍ ജെ മേനോനുമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :