പളളിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം

ബാലരാമപുരം: | WEBDUNIA|
PRO
PRO
തിരുവനന്തപുരം ജില്ലയിലെ പളളിച്ചല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 10നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നു. പെണ്‍കുട്ടികളുടെ കായികവും മാനസികവുമായ വളര്‍ച്ചയ്ക്കും വ്യക്തിവികാസത്തിനും വേണ്ടി ആദ്യമായാണ് സംസ്ഥാനത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

പളളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകളിലേയും സ്‌കൂളുകളിലേയും പെണ്‍കുട്ടികള്‍ക്ക് യൂണിഫോമും അദ്ധ്യാപകര്‍ക്കുളള ഓണറേറിയവും സൗജന്യപരിശീലനവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. പളളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ വെടിവെച്ചാന്‍ കോവിലിലെ അക്ഷയ സെന്ററിലാണ് ഞായറാഴ്ചയും അവധിദിവസങ്ങളിലുമായി ക്‌ളാസുകള്‍ നടക്കുന്നത്.

പെണ്‍കുട്ടികളുടെ സുരക്ഷ സ്വയം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ ഉദ്ഘാടനം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :