മുലയൂട്ടല്കൊണ്ട് കുട്ടികള്‍ക്കു മാത്രമല്ല ഗുണം, അമ്മമാര്‍ക്കുമുണ്ട്. ആറു മാസമെങ്കിലും മുലയൂട്ടിയിട്ടുള്ള സ്ത്രീകളില്‍ കാന്‍സര്‍ വരാനുള്ള സാധ്യത പത്ത് ശതമാനം കുറവാണെന്നാണ് പഠനം തെളിയിക്കുന്നത്. മറ്റു രോഗങ്ങള്‍ വരാനുള്ള സാധ്യത മൂന്നിലൊന്നുമാത്രം.
380,000 പേരിലായി 12 വര്‍ഷം നീണ്ട് പഠനത്തിലൂടെ രോഗാവസ്ഥ കുറയ്ക്കാനുള്ള നിരവധി പ്രതിവിധികളാണ് കണ്ടുപിടിക്കപ്പെട്ടത്. ഇതിലൂടെ വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ടും അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും വികസിപ്പിച്ച ഏഴു ശുപാര്‍ശകള്‍ പിന്തുടര്ന്നവരില് 34 ശതമാനം വരെ രോഗസാധ്യത കുറഞ്ഞതായി കണ്ടെത്തി.
പ്രധാന ശുപാര്‍ശകളില്‍ ഒന്ന് ശരീരഭാരം കുറയ്ക്കുക എന്നുള്ളതാണ്. ശരീരഭാരം കൂട്ടുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. കൂടുതല്‍ സസ്യാഹാരം ഉള്‍പ്പെടുത്തുക. മാംസാഹാരത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗം കുറയ്ക്കുക. അമ്മമാരാണെങ്കില്‍ കുറഞ്ഞത് ആറുമാസമെങ്കിലും മുലയൂട്ടുക.
ഇവയില്‍ കുറെയെങ്കില് പിന്തുടര്ന്നവരില് ശ്വാസകോശ സംബന്ധ അസുഖങ്ങള്‍ 50 ശതമാനവും പര്യയന സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത 44 ശതമാനവും കുറഞ്ഞതായി പഠനങ്ങള്‍ പറയുന്നു.