30 വര്‍ഷമായി ലൈസന്‍സൊന്നും കൂടാതെ ചികിത്സ നടത്തുന്ന വൈദ്യനായിരുന്നു യേശുദാസന്‍. ഇയാള്‍ സാദിന് ഒറ്റമൂലി മരുന്ന് നല്‍കി. ശനിയാഴ്ച വൈകിട്ടായിരുന്നു മരുന്ന് കഴിച്ചത്. രാത്രിയായപ്പോള്‍ ഇയാള്‍ക്ക് ഛര്‍ദി തുടങ്ങി. തുടര്‍ന്ന് ഇയാളെ മണലില്‍ ആശുപത്രിയിലും അവിടെ നിന്നും എസ് പി ഫോര്‍ട്ട്, കിംസ് ഏറ്റവുമൊടുവില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പക്ഷേ, ഞായറാഴ്ച പുലര്‍ച്ചെ സാദ് മരിച്ചു.