46 ശതമാനം കൊച്ചിക്കാരെ ‘ടാ തടിയാന്ന്’ വിളിക്കാം!

കൊച്ചി| WEBDUNIA| Last Modified വ്യാഴം, 24 ജനുവരി 2013 (12:53 IST)
PRO
PRO
ആഷിഖ് അബു സംവിധാനം ചെയ്ത ‘ടാ തടിയാ’ എന്ന ചിത്രം പുറത്തിറങ്ങിയതോടെയാണ് തടിയന്‍‌മാര്‍ക്ക് ഒരു നിലയും വിലയുമായത്. സിനിമയുടെ പശ്ചാത്തലം കൊച്ചിയാണ്. ഇനി കൊച്ചിക്കാരെക്കുറിച്ച് പറയാം, കൊച്ചിയിലെ നാല്‍പ്പത്താറ് ശതമാനം പേരും തടിയന്‍‌മാരാണെന്ന് പുതിയ പഠനം. ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണുവേണ്ടി എസി നീല്‍സെന്‍ നടത്തിയ സര്‍വെയിലാണ് രസകരമായ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

സര്‍വെയില്‍ പങ്കെടുത്ത 46 ശതമാനം കൊച്ചിക്കാരും അവരുടെ ആനുപാതിക ശരീരഭാരത്തെക്കാള്‍ തൂക്കം കൂടുതലുള്ളവരാണെന്നാണ് പഠന റിപ്പോര്‍ട്ട്‌. ഇവരില്‍തന്നെ ഏഴു ശതമാനം പേര്‍ പൊണ്ണത്തടി ഉള്ളവരാണ്, ഈ പൊണ്ണത്തടി ശരീരത്തിന് ദോഷകരമാണെന്ന് വിദഗ്ധര്‍ പറയുന്നു.

ആനുപാതിക ശരീരഭാരത്തെക്കാള്‍ തൂക്കം കൂടുതലുള്ളവരില്‍ 80 ശതമാനം ഏതെങ്കിലും ഒരു രോഗം ഉള്ളവരാണെന്നതാണ്‌. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, വര്‍ധിത കൊളസ്ട്രോള്‍, ഉറക്കമില്ലായ്മ, വന്ധ്യത, കാന്‍സര്‍, സന്ധിവേദന അങ്ങനെ രോഗങ്ങളുടെ പട്ടിക നീളുകയാണ്.

11 നഗരങ്ങളിലാണ് സര്‍വെ നടത്തിയത്. ഇവരില്‍ 13 ശതമാനം അമിതവണ്ണമുള്ളവരും 11 ശതമാനം അനാരോഗ്യകരമായ പൊണ്ണത്തടിയുള്ളവരും കൊച്ചി സ്വദേശികളാണെന്നു കണ്ടെത്തിയത്. തടിയന്മാരുടെ കാര്യത്തില്‍ ചെന്നൈയാണ്‌ കൊച്ചിക്ക് പിന്നെയുള്ളത്.

സണ്‍റൈസ്‌ ഗ്രൂപ്പ്‌ ഓഫ്‌ ഹോസ്പിറ്റല്‍സ്‌ ഡയറക്ടറും സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ സര്‍ജനുമായ ഡോ ആര്‍ പത്മകുമാറും അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ കണ്‍സള്‍ട്ടന്റ്‌ സര്‍ജന്‍ ഡോ ഒ വി സുധീറുമാണ് സര്‍വേ ഫലങ്ങള്‍ വെളിപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :