രാജ്യത്ത് ഹെറോയിന്‍ ഉപഭോക്താക്കള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹെറോയിന്‍ ഉപഭോക്‌താക്കള്‍ ഇന്ത്യയാണെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.
ദക്ഷിണേഷ്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 40 ടണ്‍ മയക്കുമരുന്നില്‍ 17 ടണ്ണും ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണത്രെ. ഏകദേശം 1.4 ബില്യണ്‍ ഡോളറിന്റെ ഹെറോയിന്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയില്‍ ഏകദേശം മൂന്ന് ദശലക്ഷം ഉപഭോക്‌താക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും ശ്രീലങ്കയിലേക്കും മയക്കുമരുന്ന് കടത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍നാഷണല്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ 2011 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.