യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. വെള്ളിയാഴ്ച രാവിലെ 31 പൈസയുടെ മുന്നേറ്റമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 49.77 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ വ്യാപാരദിനത്തില്‍ രൂപ 10 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ഡോളറിനെതിരെ രൂപ 50.08 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ഡോളറിനെതിരെ യൂറോ നേട്ടമുണ്ടാക്കിയതുമാണ് രൂപയ്ക്ക് ഗുണകരമായത്.