മയക്കുമരുന്ന് വ്യാപാരിക്ക് വധശിക്ഷ

ചാണ്ഡിഗഢ്| WEBDUNIA| Last Modified ഞായര്‍, 29 ജനുവരി 2012 (13:08 IST)
ഹെറോയിന്‍ കള്ളക്കടത്ത് നടത്തിയ ആള്‍ക്ക് പ്രത്യേക നാര്‍ക്കോട്ടിക്സ് കോടതി വിധിച്ചു. 2007-ല്‍ പത്ത് കിലോഗ്രാം ഹെറോയിന്‍ കള്ളക്കടത്ത് നടത്തിയ പരംജിത്ത് സിംഗ് എന്ന മയക്കുമരുന്ന് വ്യാപാരിക്കാണ് പ്രത്യേക നാര്‍ക്കോട്ടിക്സ് കോടതി ജഡ്ജി ശാലിനി നാഗ്‌പാല്‍ വധശിക്ഷ വിധിച്ചത്. ഈ മയക്കുമരുന്ന് ഇടപാടിന് അന്തര്‍ദേശീയ വിപണിയില്‍ കോടിക്കണക്കിന് രൂപ വിലവരും.

2007 നവംബറില്‍ നാര്‍ക്കോട്ടിക്സ് കണ്‍‌ട്രോള്‍ ബ്യൂറോയുടെ പിടിയിലായ സെസ്റ്റസ് ബെന്‍സണ്‍ എന്ന ആഫ്രിക്കക്കാരന് മയക്കുമരുന്ന് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സിംഗിനെ അറസ്റ്റുചെയ്തത്.

നാര്‍ക്കോട്ടിക്ക് കണ്‍‌ട്രോണ്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ഈ വിധിയെ ചരിത്രപരം എന്ന് വിശേഷിപ്പിച്ചു. മറ്റ് കള്ളക്കടത്തുകാര്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെയെന്നും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :