ഇന്ന് ലോക ക്ഷീരദിനം: അറിയാം പാലിന്റെ ഗുണങ്ങള്‍

ശ്രീനു എസ്| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (17:37 IST)
ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഉപയോഗത്തന്റെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടുന്നതിനും 2000 മുതലാണ് ജൂണ്‍1 ക്ഷീരദിനമായി ആചരിക്കാന്‍ തുടങ്ങിയത്. പാലില്‍ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള ഒരു പ്രധാന ഘടകമാണ് കാത്സ്യം. ഇത് എല്ലുകളെ ബലപ്പെടുത്തുന്നതിന് ഏറെ സഹായകമാണ്. കാത്സ്യത്തെ കൂടാതെ ശരീരത്തിനാവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ ശരിയായ അളവ് നിലനിര്‍ത്താന്‍ ശരീരത്തെ സഹായിക്കുന്നു. ഇത് പ്രായംകൂടുമ്പോള്‍ ഉണ്ടാകുന്ന അസ്ഥിപൊട്ടല്‍ പോലുള്ള അസുഖങ്ങളെ തടയുന്നതിന് സാഹായിക്കുന്നു. ശരീരത്തിനാവശ്യമായ മറ്റു പോഷകങ്ങളായ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, പൊട്ടാസ്യം, വിറ്റാമിന്‍ ബി 12 എന്നിവയും അടങ്ങിയ ഒരു ഉത്തമ സമീകൃതാഹാരമാണ് പാല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :