1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain kerala news

ഇത്തവണ കാലവര്‍ഷം തുടങ്ങുന്നത് വൈകും

Heavy Rain
ഇത്തവണ കാലവര്‍ഷം തുടങ്ങുന്നത് വൈകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത്തവണ ജൂണ്‍ മൂന്നിനായിരിക്കും കാലവര്‍ഷം ആരംഭിക്കുന്നത്. നേരത്തേ കാലവര്‍ഷം മെയ് മുപ്പതിന് എത്തുമെന്നായിരുന്നു കാലാവസ്ഥാവകുപ്പ് അറിയിച്ചിരുന്നത്. നാളെമുതലാണ് തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തിയാര്‍ജിക്കുന്നത്. 
 
ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ശക്തമായ മഴപ്രവചിക്കപ്പെട്ടതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
അടുത്ത ലേഖനം
പ്രകൃതിവിരുദ്ധ പീഡനം : സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍