മദ്യപിക്കുന്നതിനൊപ്പം ഇക്കാര്യങ്ങള്‍ ചെയ്യരുത്; അപകടം ഇരട്ടിയാകും

ഒരു കാരണവശാലും പെപ്‌സി, കോള തുടങ്ങിയ കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് മദ്യത്തിനൊപ്പം കുടിക്കരുത്

രേണുക വേണു| Last Modified ബുധന്‍, 1 നവം‌ബര്‍ 2023 (10:18 IST)

മദ്യപാനം ആരോഗ്യത്തിനു എത്ര ദോഷം ചെയ്യുമെന്ന് നമുക്കെല്ലാം അറിയാം. അതേസമയം മദ്യപിക്കുന്നതിനൊപ്പം ചില കാര്യങ്ങള്‍ ചെയ്യുന്നത് ദോഷം ഇരട്ടിയാക്കും. മദ്യപിക്കുന്നതിനൊപ്പം കഴിക്കുന്ന ഭക്ഷണ സാധനങ്ങളെ കുറിച്ച് പോലും കൃത്യമായ ധാരണ വേണം. ഫ്രൂട്ട്‌സ്, വെജിറ്റബിള്‍ സലാഡ് എന്നിവയാണ് എപ്പോഴും മദ്യപിക്കുന്നതിനൊപ്പം കഴിക്കാന്‍ നല്ലത്.

ബീര്‍ കുടിക്കുന്നതിനൊപ്പം ബ്രെഡ് വിഭവങ്ങള്‍ കഴിക്കരുത്. ബര്‍ഗര്‍ പോലെയുള്ള ജങ്ക് ഫുഡ്‌സ് വിഭവങ്ങള്‍ ബീറിനൊപ്പം ചേരില്ല. ബീറിലും ബ്രെഡിലും യീസ്റ്റ് അടങ്ങിയിട്ടുണ്ട്. യീസ്റ്റ് അമിതമായാല്‍ അത് ദഹനപ്രക്രിയയെ സാരമായി ബാധിക്കും. അതുകൊണ്ട് ബീറും ബ്രെഡ് വിഭവങ്ങളും ഒന്നിച്ച് കഴിക്കരുത്.

മദ്യപിക്കുന്നതിനൊപ്പം ഉപ്പ് കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. ഫ്രെഞ്ച് ഫ്രൈസ്, ചീസി നാച്ചോസ് എന്നിവ മദ്യത്തിനൊപ്പം കഴിക്കരുത്. കാരണം സോഡിയം കൂടുതലുള്ള സാധനങ്ങള്‍ മദ്യത്തിനൊപ്പം ഉള്ളിലേക്ക് എത്തിയാല്‍ അത് ദഹനത്തെ ബാധിക്കും. ഉപ്പ് കൂടുതലുള്ള സാധനങ്ങള്‍ കഴിച്ചാല്‍ ദാഹം കൂടും. വീണ്ടും വീണ്ടും മദ്യം കുടിക്കാനുള്ള തോന്നലുണ്ടാകും. മദ്യത്തിനൊപ്പം വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. ഇത് കരളിന്റെ ജോലിഭാരം ഇരട്ടിയാക്കുകയും അതുവഴി നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

ഒരു കാരണവശാലും പെപ്‌സി, കോള തുടങ്ങിയ കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് മദ്യത്തിനൊപ്പം കുടിക്കരുത്. ഇത് നിങ്ങളുടെ കരളിനു കൂടുതല്‍ ദോഷം ചെയ്യും. മദ്യത്തിനൊപ്പം ധാരാളം വെള്ളം കുടിച്ചാല്‍ ചെറിയ തോതില്‍ എങ്കിലും ദോഷം കുറയ്ക്കാം. മദ്യം കുടിക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കണം. രണ്ട് പെഗില്‍ അധികം മദ്യം ഒരേസമയം കുടിക്കരുത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

രാത്രി ആഹാരം കഴിക്കേണ്ട ശരിയായ സമയം ഏതെന്നറിയാമോ

രാത്രി ആഹാരം കഴിക്കേണ്ട ശരിയായ സമയം ഏതെന്നറിയാമോ
പലരും ചോദിക്കുന്ന ചോദ്യമാണ് എപ്പോഴാണ് ആഹാരം കഴിച്ചിട്ട് കിടക്കാന്‍ പറ്റിയ സമയം. രോഗികളാണ് ...

ചെറുപയര്‍ അത്ര ചെറിയ പുള്ളിയല്ല; അറിയാം ആരോഗ്യ ഗുണങ്ങള്‍

ചെറുപയര്‍ അത്ര ചെറിയ പുള്ളിയല്ല; അറിയാം ആരോഗ്യ ഗുണങ്ങള്‍
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ചെറുപയറിനു സാധിക്കും

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാമോ

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാമോ
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കില്‍ അത് നിയന്ത്രിക്കാന്‍ ഡയറ്റിന് വളരെ ...

നെയ്യ് കഴിക്കാൻ കൃത്യ സമയമൊക്കെയുണ്ട്, എപ്പോഴെന്നറിയാമോ?

നെയ്യ് കഴിക്കാൻ കൃത്യ സമയമൊക്കെയുണ്ട്, എപ്പോഴെന്നറിയാമോ?
ഒരുപാട് ആരോ​ഗ്യ​ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് നെയ്യ്. ഏതെങ്കിലും സമയത്ത് കഴിച്ചാൽ ഉദ്ദേശിക്കുന്ന ...

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!
നടുവേദന ഉണ്ടാകാന്‍ പ്രാധാനപ്പെട്ട ആറുകാരണങ്ങളില്‍ ഒന്ന് പെട്ടെന്നുണ്ടാകുന്ന അമിത ...