1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Do not Kiss on Infant babies Lips

കുട്ടികളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കരുത് !

Do not Kiss on Infant babies Lips
ചെറിയ കുട്ടികളെ താലോലിക്കാനും കളിപ്പിക്കാനും ഇഷ്ടമുള്ളവരാണ് നമ്മള്‍. വാത്സല്യം കാരണം നാം കുട്ടികളുടെ മുഖത്തും ചുണ്ടിലും ഉമ്മ വയ്ക്കാറുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് കുട്ടികളുടെ ആരോഗ്യത്തിനു ദോഷമാണെന്ന് മനസിലാക്കുക. 
 
രോഗ പ്രതിരോധ ശേഷി പൂര്‍ണമായി കൈവരിക്കാത്തവരാണ് നവജാത ശിശുക്കള്‍. അവര്‍ക്ക് പല പ്രധാനപ്പെട്ട വാക്‌സിനുകളും എടുത്തു കാണില്ല. അതുകൊണ്ട് തന്നെ അതിവേഗം രോഗാണുക്കള്‍ അവരുടെ ശരീരത്തിലേക്ക് പ്രവേശിക്കും. വായ, ചുണ്ട് എന്നിവിടങ്ങളില്‍ കുട്ടികളെ ചുംബിക്കരുത്. നിങ്ങളുടെ ശരീരത്തിലെ രോഗാണുക്കള്‍ അതിവേഗം കുട്ടികളിലേക്ക് എത്താന്‍ ഇത് കാരണമാകും. പനി, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ നവജാത ശിശുക്കളില്‍ നിന്ന് അകലം പാലിക്കുക. കുട്ടികളെ കളിപ്പിക്കാനും തോളില്‍ വയ്ക്കാനും പോകും മുന്‍പ് കൈകള്‍ വൃത്തിയായി കഴുകിയിരിക്കണം. പുറത്തുനിന്ന് വന്ന ഉടനെ കുട്ടികളുടെ അടുത്തേക്ക് പോകരുത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
രാത്രി കൂടുതല്‍ ചോര്‍ കഴിച്ചാല്‍ ഉറക്കം വരില്ലേ