1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Throat Pain While Sleep Health Tips

തണുത്ത കാലാവസ്ഥയിലും രാത്രിയില്‍ തൊണ്ടവരണ്ട് എഴുന്നേല്‍ക്കാറുണ്ടോ, കാരണങ്ങള്‍ ഇവയാകാം

Throat Pain
രാത്രിയില്‍ തൊണ്ടവരണ്ട് എഴുന്നേല്‍ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. പ്രത്യേകിച്ചും തണുപ്പുകാലത്ത്. ഇത് സാധാരണ സംഭവിക്കാറുള്ളതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഈ പ്രശ്‌നം ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നത് അത്ര നല്ലതല്ല. മറ്റു ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണിവ. വായ വഴിയുള്ള ശ്വസനം, അലര്‍ജി, ഉറക്കപ്രശ്‌നങ്ങള്‍ എന്നിവയാകാം. തണുപ്പുകാലത്ത് വായു വരണ്ടതാകുന്നതും അണുബാധകള്‍ സാധാരണമാകുന്നതും ഈ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു.
 
മറ്റൊരു കാരണം നിര്‍ജലീകരണമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിന്നാലും തൊണ്ടവരണ്ട് എഴുന്നേല്‍ക്കേണ്ടി വരും. ആസ്മയുള്ളവരിലും ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. കൂടാതെ അസിഡിറ്റിയുള്ളവരിലും ഇത് സ്ഥിരമാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ശരീര താപനില കൂടുന്നത് മാനസിക സമ്മര്‍ദ്ദം കൂട്ടും!