അനുബന്ധ വാര്‍ത്തകള്‍
- കഫക്കെട്ടില്‍ നിന്ന് സ്ഥിരമായ ആശ്വാസം ലഭിക്കണമോ, ഈ ഒറ്റമൂലികള്‍ സഹായിക്കും
- കാരറ്റ് കഴിച്ച് പെപ്റ്റിക് അള്‍സറിനെ പ്രതിരോധിക്കാം
- ഇരുന്ന് ജോലി ചെയ്യുമ്പോള്‍ കഴുത്ത് വേദനയോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- തുമ്മിയാലോ ചുമച്ചാലോ അറിയാതെ മൂത്രം പോകുന്നു; ഇത്തരം ലക്ഷണങ്ങളുള്ള സ്ത്രീകള്‍ ശ്രദ്ധിക്കുക, ചികിത്സ വേണം
- ഹൃദയത്തെ സാരമായി ബാധിക്കുന്ന ഈ അഞ്ചുഭക്ഷണങ്ങള്‍ ഒഴിവാക്കുക
കാലാവസ്ഥ മാറിയപ്പോള്‍ പിടിമുറുക്കി തൊണ്ട വേദന; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
പനി, കഫക്കെട്ട്, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ ഉള്ളപ്പോള്‍ കാണിക്കുന്ന പ്രധാന ലക്ഷണമാണ് തൊണ്ട വേദന. ചില സമയത്ത് തൊണ്ട വേദന വന്നാല്‍ ഭക്ഷണവും വെള്ളവും ഇറക്കാന്‍ വരെ ബുദ്ധിമുട്ട് നേരിടും. തൊണ്ട വേദന ഉള്ളപ്പോള്‍ ചെയ്യേണ്ട ചില ടിപ്സുകള്‍ നമുക്ക് നോക്കാം. ഇത് ചെയ്യുന്നതിലൂടെ തൊണ്ട വേദനയ്ക്ക് നല്ല ആശ്വാസം കിട്ടും.
തേന്‍ ചേര്‍ത്ത ചൂട് ചായ ഇടയ്ക്കെ കുടിക്കുക
ഉപ്പ് ചേര്‍ത്ത ചൂടുവെള്ളം ഉപയോഗിച്ച് തൊണ്ട നന്നായി ഗാര്‍ഗിള്‍ ചെയ്യുക
ഇടയ്ക്കിടെ ചൂട് വെള്ളം കുടിക്കുക
ബേക്കിങ് സോഡയില്‍ ഉപ്പ് ചേര്‍ത്ത് ഗാര്‍ഗിള്‍ ചെയ്യുക
തണുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കുക
ചുക്കും കുരുമുളകും ചേര്‍ത്ത കാപ്പി ഇടയ്ക്കിടെ കുടിക്കുക
ഒരാഴ്ചയില്‍ കൂടുതല്‍ തൊണ്ടവേദന നീണ്ടുനിന്നാല്‍ വൈദ്യസഹായം തേടുക