അനുബന്ധ വാര്‍ത്തകള്‍
- വയറ്റില്‍ എപ്പോഴും എരിച്ചിലും പുകച്ചിലുമാണോ, ഈ നാലു ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം
- World Health Day: ഭക്ഷണം ഒഴിവാക്കേണ്ട, അളവുകുറയ്ച്ചാല് മതി
- ഡോക്ടറുടെ നിര്‍ദേശമില്ലാതെ വൈറ്റമിന്‍ ഗുളികകള്‍ കഴിക്കരുത്; അറിയാം ദൂഷ്യഫലങ്ങള്‍
- മറ്റു രോഗങ്ങള്‍ ഉണ്ടെങ്കില്‍ മലബന്ധവും ഉണ്ടാകും; ഈ ഒരുകാര്യം ശ്രദ്ധിക്കണം
- പ്രമേഹം ആര്‍ക്കും വരാം, ഈ ലക്ഷണങ്ങളില്‍ കാണുന്നുണ്ടെങ്കില്‍ ഉറപ്പായും പരിശോധിക്കണം
തണുത്ത കാലാവസ്ഥയില്‍ ഒരാള്‍ മെലിയാനുള്ള സാധ്യത കൂടുതലാണ്, കാരണം ഇതാണ്
ശരീരം എനര്‍ജി ഉപയോഗിക്കുന്നത് പലരീതിയിലാണ്. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നുള്ള 20 ശതമാനം ഊര്‍ജവും ഉപയോഗിക്കുന്നത് തലച്ചോറാണ്. രക്തചക്രമണത്തിനും ദഹനത്തിനും ശ്വാസം എടുക്കുന്നതിനും എനര്‍ജി വേണം. അതായത് നമ്മള്‍ ചുമ്മാ ഇരുന്നാലും ശരീരം എനര്‍ജി ഉപയോഗിക്കുന്നുണ്ട്. തണുത്തകാലാവസ്ഥയില്‍ ശരീരം താപനില നിലനിര്‍ത്താനും ഊര്‍ജത്തെ എരിക്കാറുണ്ട്. അതുകൊണ്ട് തണുത്ത കാലാവസ്ഥയില്‍ നമ്മുടെ എനര്‍ജി ലെവല്‍ കുറവായിരിക്കും. അതിനാല്‍ ശരീരം മെലിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു സുവര്‍ണാവസരവുമാണ്. തണുപ്പുകാലത്ത് ആഹാരം കുറയ്ച്ചാല്‍ തന്നെ വണ്ണം കുറയും.
19നും 25നും ഇടയില്‍ പ്രായമുള്ള ഒരു സ്ത്രീക്ക് ദിവസവും 2000 കലോറി ആവശ്യമാണ്. അതേസമയം പുരുഷന് 3200കലോറിയും ആവശ്യമാണ്. ശരീരഭാരം കുറയക്കാന്‍ സാധാരണയായി രണ്ടുമാര്‍ഗമുണ്ട്. ഒന്ന്, എന്നും കഴിക്കുന്നതില്‍ നിന്നും കുറച്ചുകഴിക്കുക. രണ്ട്, കൂടുതലായി വ്യായാമം ചെയ്യുക. ഇതുരണ്ടും ഒരുമിച്ച് ചെയ്യുന്നവരാണ് കൂടുതലും.