തണുത്ത കാലാവസ്ഥയില്‍ പപ്പായ കഴിക്കാം; അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 മെയ് 2024 (15:50 IST)
നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയ ഭക്ഷണമാണ് പപ്പായ. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും നല്ലതാണ്. ട്രോപ്പിക്കല്‍ പഴമായ അണുബാധ ഉണ്ടാകുന്നത് തടയും. കൂടാതെ ചെറുപ്പം നിലനിര്‍ത്തുകയും ചെയ്യും. തണുപ്പുകാലത്ത് പപ്പായ കുഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വിറ്റാമിന്‍ എ, സി, ഇ എന്നിവയും നിരവധി ആന്റിഓക്‌സിഡന്റുകളും അടങ്ങിയതിനാല്‍ ഹൃദയത്തെ സംരക്ഷിക്കും. കൊളസട്രോളിന് ഓക്‌സിഡേഷന്‍ സംഭവിക്കുന്നത് ആന്റിഓക്‌സിഡന്റ് തടയുന്നു. ഇങ്ങനെ ഹൃദയത്തില്‍ ബ്ലോക്കുണ്ടാകുന്നത് തടയപ്പെടുന്നു. പപ്പായയില്‍ പെപ്പൈന്‍, കൈമോപെപ്പൈന്‍ എന്നീ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും അണുബാധയെ തടയുകയും ചെയ്യുന്നു.

പപ്പായയിലെ വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റും പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ബാക്ടീയയകളോട് പൊരുതുകയും ചെയ്യും. ചുവന്നതും ഓറഞ്ചുനിറത്തിലും കാണപ്പെടുന്ന പഴങ്ങളിലുള്ള ലൈകോപെന്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പപ്പായ, തക്കാളി, തണ്ണിമത്തന്‍, എന്നിവയിലൊക്കെ ഇത് ധാരാളമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :