Side Effects of ABC Juice: കരളിനു നല്ലതാണെന്ന് കരുതി എബിസി ജ്യൂസ് കുടിക്കാറുണ്ടോ? അപകടം

ABC Juice, Side Effects of ABC Juice, ABC Juice Side effects, What is ABC Juice, Health News, Webdunia Malayalam
രേണുക വേണു| Last Updated: വെള്ളി, 12 ജനുവരി 2024 (11:14 IST)
ABC Juice

Side Effects of ABC Juice: സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ ഉണ്ടെങ്കില്‍ ഇന്ന് എല്ലാവരും ഡോക്ടര്‍മാരാണ്. ശാസ്ത്രീയമായ പഠനങ്ങള്‍ ഇല്ലാതെ പൊടിക്കൈകള്‍ പറഞ്ഞു കൊടുക്കുന്ന നിരവധി പേരെ നിങ്ങള്‍ കണ്ടിട്ടില്ലേ? അതിലൊന്നാണ് എബിസി ജ്യൂസ് കുടിച്ചാല്‍ കരളിന്റെ ആരോഗ്യത്തിനു നല്ലതാണെന്ന പ്രചരണം. യാതൊരു ശാസ്ത്രീയ അടിത്തറയും ഇതിനില്ലെന്ന് ആദ്യമേ മനസിലാക്കുക.

ആപ്പിള്‍, ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ് എന്നറിയപ്പെടുന്നത്. കരള്‍ രോഗമുള്ള പലരും കൃത്യമായ വൈദ്യചികിത്സ ഉറപ്പാക്കാതെ ഈ ജ്യൂസ് കുടിച്ച് ആശ്വസിക്കുന്നുണ്ട്. നിങ്ങളുടെ കരളിനെ ആരോഗ്യത്തോടെ നിര്‍ത്തുകയല്ല മറിച്ച് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയാണ് ഈ ജ്യൂസ് ചെയ്യുന്നത്. സ്ഥിരം എബിസി ജ്യൂസ് കുടിക്കുന്നത് കരളിന് ദോഷം ചെയ്യുമെന്ന് മനസിലാക്കുക.


Read Here:
കരളിന്റെ ആരോഗ്യത്തിനു കാപ്പി സൂപ്പറാ..! പക്ഷേ ഇങ്ങനെ കുടിക്കണം

എബിസി ജ്യൂസില്‍ ബീറ്റാ കരോട്ടിന്‍ അമിതമായി അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ നീര്‍ക്കെട്ടിനു കാരണമാകും. എബിസി ജ്യൂസ് സ്ഥിരമായി കഴിക്കുന്ന കരള്‍ രോഗികളില്‍ മഞ്ഞപ്പിത്തത്തിനുള്ള സാധ്യത കൂടുന്നു. എബിസി ജ്യൂസില്‍ വിറ്റാമിന്‍ എ അമിതമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ അമിതമാകുന്നത് കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എബിസി ജ്യൂസ് സ്ഥിരം കുടിക്കുന്നവരില്‍ വൃക്കയില്‍ കല്ല് രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. ബീറ്റ്‌റൂട്ട് ജ്യൂസ് അമിതമായി കുടിച്ചാല്‍ ശരീരത്തില്‍ കാല്‍സ്യത്തിന്റെ അപര്യാപ്തതയ്ക്ക് കാരണമാകും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :