1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Abraham ozler Mammootty Role

Abraham Ozler: ആദ്യ ദിവസം തന്നെ ഇങ്ങനെ ചെയ്തത് ശരിയായില്ല; ഓസ്‌ലര്‍ ട്വിസ്റ്റ് പുറത്തുവിട്ട് സംവിധായകന്‍, വിമര്‍ശനം

മമ്മൂട്ടിയുടെ ഇന്‍ഡ്രോ സീനില്‍ തിയറ്ററില്‍ വെടിക്കെട്ട് ആയിരിക്കുമെന്ന് റിലീസിനു മുന്‍പ് ജയറാം പറഞ്ഞിരുന്നു

Ozler Review, Mammootty, Jayaram, Abraham ozler, Ozler Film, Cinema News
Mammootty (Ozler)

Abraham Ozler: ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'അബ്രഹാം ഓസ്‌ലര്‍' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യദിനം മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന നിലയിലും ഇമോഷണല്‍ ഡ്രാമ എന്ന നിലയിലും ഓസ്‌ലര്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുണ്ട്. അതിനൊപ്പം മമ്മൂട്ടിയുടെ അതിഥി വേഷം കൂടിയാകുമ്പോള്‍ പ്രേക്ഷകര്‍ക്ക് കോരിത്തരിക്കാന്‍ അതില്‍ കൂടുതല്‍ ഒന്നും വേണ്ട. എന്നാല്‍ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സസ്‌പെന്‍സ് സംവിധായകന്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്..! 
 
ഓസ്‌ലര്‍ ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കാണ് സംവിധായകന്‍ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഇന്‍ഡ്രോ സീന്‍ ആണിത്. റിലീസ് വരെ അണിയറ പ്രവര്‍ത്തകര്‍ രഹസ്യമായി വെച്ച മമ്മൂട്ടിയുടെ ലുക്ക് പുറത്തുവന്നതോടെ ആരാധകര്‍ കലിപ്പിലായി. സിനിമയിലെ നിര്‍ണായകമായ കഥാപാത്രത്തിന്റെ ലുക്ക് റിലീസ് ദിവസം തന്നെ പുറത്തുവിട്ടത് ശരിയായില്ലെന്നാണ് പലരുടെയും അഭിപ്രായം. 
 


മമ്മൂട്ടിയുടെ ഇന്‍ഡ്രോ സീനില്‍ തിയറ്ററില്‍ വെടിക്കെട്ട് ആയിരിക്കുമെന്ന് റിലീസിനു മുന്‍പ് ജയറാം പറഞ്ഞിരുന്നു. അത് ശരിവയ്ക്കുന്നതായിരുന്നു തിയറ്റര്‍ അനുഭവം. വളരെ നിര്‍ണായകമായ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. 
 
അടുത്ത ലേഖനം
Thuglife: ഇത് കലക്കും, കമൽഹാസൻ- മണിരത്നം ചിത്രത്തിൽ ജോജുവും!