അനുബന്ധ വാര്‍ത്തകള്‍
- 10 ലക്ഷം രൂപ തരാമെന്ന് പറഞ്ഞിട്ടും രാഹുല്‍ഗാന്ധി തുന്നിയ ചെരുപ്പ് വിട്ടുകൊടുത്തില്ലെന്ന് ചെരുപ്പുകുത്തി; ചില്ലിട്ട് സൂക്ഷിക്കും
- വയനാട്ടില്‍ നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുമെന്ന് രാഹുല്‍ ഗാന്ധി
- കനത്ത മഴയില്‍ ഹംപിയിലെ 12 സ്മാരകങ്ങളും വെള്ളത്തില്‍ മുങ്ങി
- മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതിക ശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും
- സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു
പ്രോട്ടീന്‍ കുറയുമ്പോള്‍ ചര്‍മത്തിന്റെ ഇലാസ്റ്റികത കുറയുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ശരീരത്തിന് ദിവസേനയുള്ള അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യ ഘടകമാണ് പ്രോട്ടീന്‍. ശരീരത്തില്‍ പ്രോട്ടീന്‍ കുറയുന്നത് രോഗങ്ങള്‍ വരാന്‍ കാരണമാകും. ശരീരത്തില്‍ പ്രോട്ടീന്റെ അളവ് കുറയുമ്പോള്‍ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കും. ഇതില്‍ പ്രധാനപ്പെട്ടതാണ് മസിലുകള്‍ ശോഷിച്ച് പോകുന്നത്. പേഷികളുടെ ബലം നഷ്ടപ്പെടുകയും ചെയ്യും. ഇത് പ്രോട്ടീന്റെ കുറവ് കാണിക്കുന്നു. മറ്റൊന്ന് മുടി കൊഴിച്ചിലാണ്. മുടിയുടെ ആകൃതിയിലും വ്യത്യാസം വരും. മുടിയുടെ കട്ടി കുറയുകയും വരളുകയും ചെയ്യും.
മറ്റൊന്ന് ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. പ്രധാനമായും വരള്‍ച്ചയാണ്. പ്രോട്ടീന്‍ കുറയുമ്പോള്‍ ചര്‍മത്തിന്റെ ഇലാസ്റ്റികത കുറയുന്നു. ചര്‍മത്തില്‍ കറുത്ത പാടുകള്‍ വരുന്നു. മറ്റൊന്ന് കടുത്ത ക്ഷിണവും പ്രവര്‍ത്തികള്‍ ചെയ്യാനുള്ള കഴിവില്ലായ്മയുമാണ്. ഇതിന് കാരണം പ്രോട്ടീനാണ് ശരീരത്തിന് ഉര്‍ജം നല്‍കുന്നതെന്നതാണ്.