വെബ്‌ദുനിയ ലേഖകൻ|
Last Modified വ്യാഴം, 30 ജനുവരി 2020 (20:52 IST)
കടുത്ത ചൂടിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത്. കൊടും ചൂടിന്റെ ഒരു മാസം കൂടി നാം ഇനിയും മറികടക്കേണ്ടിയിരിക്കുന്നു. ചൂടിനെ നേരിടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിന് ശാരീരികവും മാനസ്സികവുമായ തയ്യാറെടുപ്പ് അത്യാവശ്യമാണ്.
ചൂടുകാലം എന്നത് വേനൽകാല രോഗങ്ങളുടെ കൂടി കാലമാണ്. ത്വക്കുരോഗങ്ങൽ നേത്ര രോഗങ്ങൾ എന്നിവയിൽ തുടങ്ങി
ചിക്കൻപോക്സ്, അഞ്ചാം പനി, കോളറ വയറുകടി എന്നീ അസുഖങ്ങൾ വരെ വേനൽകാലത്ത് പടർന്നു പിടിക്കാം. ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നത് മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും വഴിവെക്കും. രോഗങ്ങൾ കടന്നു പിടികാതെ നോക്കുക
എന്നത് വളരെ പ്രധാനമാണ്. പ്രത്യേഗിച്ചും നഗര പ്രദേശങ്ങളിൽ ജീവിക്കുന്നവർ.
കൊതുകുകൾ വേനൽകാലത്തും മഴക്കാലത്തും ഒരുപോലെ അപകടകാരികളാണ്. ഇത് പ്രത്യേഗം ശ്രദ്ദിക്കേണ്ടതുണ്ട്. ചൂടുകാലത്ത് ധാരാളമായി വെള്ളം കുടിക്കണം കാരണം ശരീരത്തിൽ നിന്നും വലിയ അളവീൽ ജലാംശം ചൂടുകാലത്ത് നഷ്ടമാകും. വെള്ളത്തോടൊപ്പം ധാതു ലവണങ്ങളും നഷ്ടപ്പെടും. അതിനാൽ ദിവസേന നാരങ്ങ വെള്ളം കുടിക്കുന്നത് ക്ഷീണമകറ്റാൺ ആനല്ലതാണ്.
തെരുവുകളിൽ മുറിച്ചു വച്ചിട്ടുള്ള പഴങ്ങളു പച്ചക്കറികളും നേരിട്ട് കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ശുദ്ധമല്ലാത്ത ജലവും ഒഴിവാക്കുക. ഇതിലൂടെ മാരകമായ അസുഖങ്ങൾ പടാർന്നു പിടിച്ചേക്കാം. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ സമീപിക്കുക.