വെബ്‌ദുനിയ ലേഖകൻ|
Last Modified വ്യാഴം, 30 ജനുവരി 2020 (17:58 IST)
കൽപ്പറ്റ: വയനാട് കൽപ്പറ്റ സ്കൂളിലെ ശുചിമുറിയിൽനിന്നും വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ മുട്ടിൽ ഡബ്ല്യുഓവി എച്ച് എസ്എസിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ഫാത്തിമ നസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സ്കൂളിലെ ശുചിമുറിയിൽന്നും പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടേത് സ്വാഭാവിക മരണമാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമകൂ.