കൊറോണ; ചൈനയിൽ നിന്നും ഇന്ത്യക്കാരെ വെള്ളിയാഴ്ച തിരിച്ചെത്തിക്കും

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 30 ജനുവരി 2020 (18:46 IST)
കൊറോണയുടെ ഉത്ഭവ കേന്ദ്രം വുഹാനില്‍ നിന്നും ഇന്ത്യക്കാരെ വെള്ളിയാഴ്ച ഒഴിപ്പിക്കാന്‍ തീരുമാനം. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ രണ്ട് വിമാനങ്ങള്‍ ഉപയോഗിച്ച് നാട്ടിലെത്തിക്കും. വൈറസ് ഏറ്റവും രൂക്ഷമായി പടര്‍ന്ന ഹുബൈ പ്രവിശ്യയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് നീക്കം.

വെള്ളിയാഴ്ച വൈകീട്ടോടെ വിമാനമാര്‍ഗം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. വുഹാന്‍ നഗരത്തിലും സമീപ പ്രദേശത്തുമുള്ള ഇന്ത്യക്കാരെയാവും ആദ്യ വിമാനത്തില്‍ ഒഴിപ്പിക്കുക.

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെയെണ്ണം 170 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 38 ലേറെപ്പേര്‍ മരിച്ചത് ഹുബൈ പ്രവിശ്യയിലാണ്. 1700ലേറെ പേര്‍ക്ക് പുതുതായി വൈറസ് ബാധിച്ചതായും ചൈനീസ് അധികൃതര്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. 7711 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :