ആരാധകൻ പറ്റിച്ച കഥ പറഞ്ഞ് സുരാജ് !

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 30 ജനുവരി 2020 (19:24 IST)
നിരവധി ആരാധകരെയാണ് സിനിമാ താരങ്ങൾ ദിവസവും കണ്ടുമുട്ടുക. അതിൽ ചിലരെ മാത്രമേ താരങ്ങൾ ഓർത്തുവയ്ക്കാറൊള്ളു. കാരണം ഒന്നുകിൽ അവർ എന്തെങ്കിൽ പണി കൊടുത്തിരിയ്ക്കും. അല്ലങ്കിൽ അവർ താരങ്ങളെ അമ്പരപ്പിച്ചിരിയ്ക്കും. അത്തരത്തിൽ തന്നെ നൈസായിട്ട് പറ്റിച്ച ഒരു ആരാധകനെ കുറിച്ച് തുറന്നു പറഞ്ഞിരിയ്ക്കുകയാണ് സുരാജ് വെഞാറമൂട്.

ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പാലക്കാട് ഒരു ഹോട്ടലിൽ താമസിക്കുമ്പോഴാണ് സംഭവം. ദിവസവും എന്നെ കാണാൻ നിരവധി ആരാധകർ അവിടെ വരും ഫോട്ടോയൊക്കെ എടുക്കും. അങ്ങനെ ഒരു അരാധകൻ എന്റെ കഥാപാത്രത്തിന്റെ ഫോട്ടോ ഒക്കെ വരച്ച് റിസപ്ഷനിൽ ഏൽപ്പിച്ചു. വിരോധമില്ലെങ്കിൽ ഒന്ന് കാണാൻ അവസരം തരണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

അയാൾ വരച്ച ദശമൂലം ദാമുവിന്റെ ചിത്രം കണ്ടപ്പോൾ ഞാൻ അയാളെ വിളിച്ചു. കുശലം ഒക്കെ അന്വേഷിച്ച് കഴിഞ്ഞപ്പോൾ ഒരു ഫോട്ടോ എടുക്കാമോ എന്ന് എന്നോടയാൾ ചോദിച്ചു. സെൽഫി എടുക്കാനാവും എന്ന് കരുതി ഫോട്ടോ എടുക്കാനൊരുങ്ങിയപ്പോൾ അയാൾ പറയുന്നത് കേട്ട് ഞാൻ ഞെട്ടി.











എനിക്ക് ഒപ്പം നിന്ന് ഒരു ഫോട്ടോ അല്ല അയാൾക്ക് വേണ്ടത്. അയാളുടെ ഒരു ഫോട്ടോ ഞാൻ എടുത്തുകൊടുത്താൽ മതിയത്രെ. സുരാജ് വെഞ്ഞാറമൂട് എടുത്തുതന്ന ഫോട്ടോ എന്ന് പറഞ്ഞ് ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനാണ് പുള്ളിയ്ക്ക്. ഫോട്ടോ ഞാൻ എടുത്തുകൊടുത്തു. ആരാധകൻ തന്ന ഈ പണി ഏറെ ആസ്വദിച്ചു എന്ന് സുരാജ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :