ഭാരം കൂടുതലാണോ, രോഗങ്ങള്‍ തേടി വരും!

Body Weight, How to check Body Weight, Health News, Webdunia Malayalam
Body Weight
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 24 മെയ് 2024 (20:39 IST)
സാധാരണയായി കാന്‍സര്‍ സാധ്യതയെന്ന് കേള്‍ക്കുമ്പോള്‍ സിഗരറ്റ്, മദ്യം, മലിനീകരണം, എന്നിവയൊക്കെയാണ് മനസിലെത്തുന്നത്. എന്നാല്‍ അമിതവണ്ണം പല കാന്‍സറിനുമുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാന്‍സര്‍ പോലെതന്നെ ഹൃദ്രോഗം, പ്രമേഹം, എന്നിവയൊക്കെ അമിതവണ്ണം കൊണ്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ബ്രെസ്റ്റ് കാന്‍സര്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍, ഓവേറിയന്‍ കാന്‍സര്‍, കിഡ്‌നി-ലിവര്‍ കാന്‍സര്‍, എന്നിവയ്‌ക്കൊക്കെ അമിതവണ്ണം സാധ്യത കൂട്ടുന്നുണ്ട്. 2018ല്‍ ലാന്‍സെന്റ് ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് ഇന്ത്യയില്‍ കണ്ടെത്തുന്ന 4.5ശതമാനം കാന്‍സറും അമിതവണ്ണം മൂലം വന്നതാണെന്നാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :