25ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടി, കാരണം ഇതാണ്

Bra, Breast Cancer, Side effects of Bra, will bra cause Breast Cancer, Health News, Webdunia Malayalam
Under wired Bra
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 19 ഏപ്രില്‍ 2024 (19:33 IST)
രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടിയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബോഡി മാസ് ഇന്‍ഡസ് കണക്കാക്കിയാണ് ഒരാള്‍ക്ക് ഭാരം കൂടുതലാണോ കുറവാണോയെന്ന് കണക്കാക്കുന്നത്. 15നും 49നും ഇടയില്‍ പ്രായമുള്ള 25ശതമാനം സ്ത്രീകള്‍ക്കാണ് പൊണ്ണത്തടിയുള്ളത്. അമിത വണ്ണം സ്ത്രീകളില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.
ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം, വന്ധ്യത, നടുവേദന, തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം അമിത വണ്ണം കാരണമാകും.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരത്തില്‍ കൊഴുപ്പടിഞ്ഞാല്‍ അമിതവണ്ണമായി തോന്നാറില്ല. അവര്‍ക്ക് ഉയര്‍ന്ന ബിഎം ഐ ഉണ്ടെങ്കിലും സാധാരണ വണ്ണമായേ കാണുമ്പോള്‍ തോന്നു. ഇത് ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് ചെയ്യുന്നത്. സ്ത്രീകളുടെ ശരീരം പലകാലങ്ങളിലായ പലതരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതുമൂലമാണ് പൊതുവേ അമിത വണ്ണം ഉണ്ടാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :