സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 22 ഏപ്രില്‍ 2024 (17:14 IST)
നടുവേദന ഉണ്ടാകാന്‍ പ്രാധാനപ്പെട്ട ആറുകാരണങ്ങളില്‍ ഒന്ന് പെട്ടെന്നുണ്ടാകുന്ന അമിത വണ്ണമാണ്. കൂടാതെ അമിത ഭാരം ഉയര്‍ത്തുന്നവരിലും നടുവേദന ഉണ്ടാകും. ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ശരിയായ രീതിയില്‍ ഇരുന്നില്ലെങ്കില്‍ നടുവേദനയ്ക്ക് കാരണമാകും. അതേസമയം സമ്മര്‍ദ്ദം, ഉത്കണ്ഠ, ഡിപ്രഷന്‍ എന്നിവയുള്ളവരിലും നടുവേദന സാധാരണയായി കാണാറുണ്ട്. അമിതവണ്ണം പല കാന്‍സറിനുമുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാന്‍സര്‍ പോലെതന്നെ ഹൃദ്രോഗം, പ്രമേഹം, എന്നിവയൊക്കെ അമിതവണ്ണം കൊണ്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പുകവലി രക്തയോട്ടം കുറയ്ക്കുകയും ഇത് ഡിസ്‌കിലേക്കുള്ള ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും പുറം വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇന്‍ഫ്‌ളമേറ്ററി ആര്‍ത്രൈറ്റീസ് ഉള്ളവരിലും നടുവേദന ഉണ്ടാകാറുണ്ട്.