കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 15 ഏപ്രില്‍ 2024 (15:28 IST)
യാത്രകള്‍ പോലെതന്നെ പ്രണവ് മോഹന്‍ലാലിന് അഭിനയവും താല്പര്യമുള്ള കാര്യമാണ്. എന്നാല്‍ സിനിമയില്‍ നിന്ന് ലഭിക്കുന്ന പേരും പ്രശസ്തിക്കും ജീവിതത്തില്‍ വലിയ വില പ്രണവ് നല്‍കാറില്ല. തന്റെ ഇഷ്ടങ്ങള്‍ക്ക് പുറകെ സഞ്ചരിക്കാന്‍ മാത്രമാണ് പ്രണവിലെ മനുഷ്യന്‍ ആഗ്രഹിക്കുന്നത്. മകന്റെ ഒരു ശീലത്തെ പറ്റി അമ്മ സുചിത്ര മോഹന്‍ലാല്‍ പറയുകയാണ്.
സിനിമാ ലൊക്കേഷനില്‍ ക്യാരവാനില്‍ കഴിയുന്നതിനേക്കാള്‍ പ്രണവിന് ഇഷ്ടം മരത്തണലില്‍ വിശ്രമിക്കാന്‍ ആണ്. ഒരിക്കല്‍ തൊടുപുഴയില്‍ സംവിധായകന്‍ ജിത്തു ജോസഫിന്റെ സിനിമയുടെ ഷൂട്ട് നടക്കുകയായിരുന്നു. സെറ്റിന്‍ അടുത്തുള്ള ഒരു തട്ടുകടയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന പ്രണയ മോഹന്‍ലാലിനെ കണ്ട വിവരം സുചിത്രയോട് പറഞ്ഞപ്പോഴാണ് മകന്റെ ഭക്ഷണ ശീലത്തെക്കുറിച്ച് അവര്‍ മനസ്സ് തുറന്നത്.
പ്രണവ് അങ്ങനെ പോയി ഭക്ഷണം കഴിക്കാന്‍ താല്പര്യമുള്ള ആളാണെന്ന് സുചിത്രയ്ക്ക് അറിയാവുന്ന കാര്യമാണ്. മോഹന്‍ലാലിന്റെ മദ്രാസിലെ വീട്ടിന് സമീപത്ത് പ്രണവിനെ ഇഷ്ടമുള്ള ഒരു ചായക്കടയുണ്ട്. വീട്ടിലുള്ളപ്പോള്‍ അവിടെ നിന്ന് ചായ കുടിക്കാനായി പ്രണവ് പോകും.
നല്ലൊരു പാചക വിദഗ്ധനാണ് മോഹന്‍ലാല്‍. ഇഷ്ടഭക്ഷണങ്ങള്‍ വേണ്ട സമയത്ത് എത്തിച്ചു നല്‍കാന്‍ വീട്ടില്‍ ആളുകളുമുണ്ട്. എന്നാല്‍ ആ ചായക്കടയില്‍ പോയി ഇരുന്ന് ചായകുടിച്ച് വരാമെന്ന് പറഞ്ഞ് പ്രണവ് വീട്ടില്‍നിന്ന് ഇറങ്ങും. ഇക്കാര്യം സുചിത്ര തന്നെയാണ് പറയുന്നത്.
ഇനി അങ്ങോട്ട് പോകുന്നത് സിഗരറ്റോ മറ്റും വാങ്ങാനാണോ എന്ന കാര്യം അറിയില്ലെന്നും സുചിത്ര പറയുന്നു.