മാനസിക സമ്മര്‍ദ്ദം അത്ര മോശമാണോ?

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (15:22 IST)
സമ്മര്‍ദ്ദം ശരീരത്തിന്റെ ഫിസിക്കല്‍ ആരോഗ്യത്തെയും മാനസിക ആരോഗ്യത്തെയും മോശമായ രീതിയില്‍ ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ചെറിയ സമ്മര്‍ദ്ദം ജീവിതത്തിലെ ശ്രദ്ധയ്ക്കും ഉയര്‍ച്ചയ്ക്കും അത്യാവശ്യമാണെന്നതും സത്യമാണ്. എന്നാല്‍ എത്രയാണ് ഒരാള്‍ക്ക് ആവശ്യമുള്ള സമ്മര്‍ദ്ദമെന്ന് അളന്ന് തിട്ടപ്പെടുത്തിയിട്ടൊന്നുമില്ല. എന്നാലും മൊത്തത്തില്‍ സമ്മര്‍ദ്ദമെന്നത് ദോഷം കാര്യം തന്നെയാണ്. ഇത് മുടിയുടെ ആരോഗ്യത്തെപ്പോലും ബാധിക്കും.

ചിലരില്‍ പെട്ടെന്നുള്ള മുടികൊഴിച്ചില്‍ സമ്മര്‍ദ്ദം മൂലം ഉണ്ടാകാറുണ്ട്. സാധാരണയായി ഒരാളില്‍ നിന്ന് ദിവസവും കൊഴിയുന്നത് നൂറോളം മുടികളാണ്. എന്നാല്‍ സമ്മര്‍ദ്ദമുള്ള ആളുകളില്‍ താല്‍കാലികമെങ്കിലും 70ശതമാനത്തോളം മുടികളും കൊഴിയാറുണ്ട്. ശാരീരിക വ്യായമംകൊണ്ടും ഭക്ഷണത്തിലൂടെയും മറ്റും ഇത് പരിഹരിക്കാന്‍ സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :