മമ്മൂട്ടി ചോറിന് പകരം മീന്‍ കഴിക്കും, മീനിന് പകരം ചോറും !

ഗേളി ഇമ്മാനുവല്‍| Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2020 (13:12 IST)
മമ്മൂട്ടിയുടെ സൌന്ദര്യ സംരക്ഷണം എക്കാലത്തെയും ചര്‍ച്ചാവിഷയമാണ്. എന്താണ് അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന്‍റെയും സൌന്ദര്യത്തിന്‍റെയും കാരണമെന്ന അന്വേഷണം എന്നും ഉയരുന്നതാണ്. ഇപ്പോഴിതാ അക്കാര്യത്തില്‍ ഒരു ചെറിയ ക്ലൂ തന്നിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.

മീനിലായിരുന്നു മമ്മൂട്ടി സ്പെഷ്യലൈസ് ചെയ്തതെന്നും ആഹാരത്തില്‍ മീനിന് ഇത്രയും പ്രാധാന്യം നല്‍കുന്ന വേരൊരാളെ കണ്ടിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. നല്ല മീനൊക്കെ വാങ്ങി, എണ്ണ ഉപയോഗിക്കാതെയാണ് പാചകം ചെയ്യുന്നത്. ചോറിന് പകരം മീനും, മീനിന് പകരം ചോറും കഴിക്കുന്ന മനുഷ്യന്‍ - ദിനേശ് വ്യക്‍തമാക്കുന്നു.

മലയാള സിനിമയില്‍ സ്വന്തമായി ആദ്യം കുക്കിനെ കൊണ്ടുവന്ന താരമാണ് മമ്മൂട്ടിയെന്നും ശാന്തിവിള ദിനേശ് വെളിപ്പെടുത്തുന്നു. മുപ്പത്തിനാലാം വയസില്‍ മോഹന്‍ലാലിന്‍റെ അച്ഛനായി അഭിനയിച്ച മമ്മൂട്ടിക്ക് ഇപ്പോള്‍ വേണമെങ്കില്‍ ദുല്‍ക്കറിന്‍റെ മകനായി അഭിനയിക്കാനാകുമെന്നും ദിനേശ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :