മമ്മൂക്ക എന്നെയെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഞാനപ്പോൾ വേദന കടിച്ചമർത്തുകയായിരുന്നു: വാണി വിശ്വനാഥ്

ജോൺസി ഫെലിക്‌സ്| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2020 (15:02 IST)
മമ്മൂട്ടിക്കൊപ്പം കുറച്ചു സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞ നായികയാണ് വാണി വിശ്വനാഥ്. ഹിറ്റ്ലർ എന്ന ചിത്രത്തിൽ കരുത്തുള്ള ഒരു കഥാപാത്രത്തെയാണ് വാണിക്ക് ലഭിച്ചത്. ആ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ അവർക്ക് ഒരു അപകടം പറ്റി. നിലത്ത് വീണ് കൈയൊടിഞ്ഞു.

അതേപ്പറ്റി വാണി പറയുന്നത് ഇങ്ങനെയാണ് - വേദന കടിച്ചമർത്തി അനങ്ങാൻ പോലുമാകാതെ ഞാനിരുന്നപ്പോൾ മറ്റുള്ളവർക്ക് അതൊരു തമാശയായി. അവർക്ക് അതിൻറെ ഗൗരവം മനസിലായില്ല. എന്നാൽ മമ്മൂക്കയ്ക്ക് എൻറെ ഇരിപ്പും മുഖഭാവവുമൊക്കെ കണ്ടപ്പോൾ പന്തികേടുതോന്നി. അദ്ദേഹം പെട്ടെന്നുതന്നെ ഓടിവന്ന് എന്നെയെടുത്ത് കാറിലേക്കിട്ട് ആശുപത്രിയിലെത്തിച്ചു.

അവിടെ വച്ചാണ് കൈക്ക് ഒടിവുണ്ടെന്ന് മനസിലായത്. ബാക്കിയുള്ളവർക്കും അതിൻറെ ഗൗരവം പിടികിട്ടിയത് അപ്പോഴാണ്.

ജീവിതത്തിലും മമ്മൂക്ക ഹീറോയാണെന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :