1985ൽ നിന്ന് ഒരു മാറ്റവും സംഭവിക്കാത്ത വിസ്‌മയമാണ് മമ്മൂട്ടി !

കെ ആർ അനൂപ്| Last Modified വെള്ളി, 21 ഓഗസ്റ്റ് 2020 (15:24 IST)
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം മാറി കളർ ഫോട്ടോയായി. പക്ഷേ മലയാള സിനിമയിൽ അന്നും ഇന്നും മാറ്റമില്ലാത്ത രണ്ട് പേരാണ് മമ്മൂട്ടിയും നദിയ മൊയ്തുവും. 1985ൽ പുറത്തിറങ്ങിയ 'ഒന്നിങ്ങു വന്നെങ്കിൽ' എന്ന ചിത്രത്തിലെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് നദിയ. മമ്മൂട്ടിയോടൊപ്പമുള്ള നദിയയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.

"ഒന്നിങ്ങു വന്നെങ്കിൽ'' ചിത്രത്തിൽ നിന്നൊരു പ്രിയപ്പെട്ട ഓർമ്മയാണ്. എൻറെ രണ്ടാമത്തെ ചിത്രമായിരുന്നു. സംവിധായകൻ ജോഷിയുടെയും മമ്മൂട്ടിയുടെയും കൂടെയുള്ള ആദ്യ ചിത്രവുമായിരുന്നു." - നദിയ സോഷ്യൽ മീഡിയയിൽ കുറിച്ചു.

നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. രണ്ടുപേരും അന്നും ഇന്നും ഒരുപോലെ എന്നാണ് ഒരു ആരാധകൻ കുറിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :