സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 26 ഓഗസ്റ്റ് 2021 (13:03 IST)
കരിക്കിന്‍ വെള്ളത്തിന് ധാരാളം ഗുണങ്ങള്‍ ഉണ്ടെന്നത് നമുക്ക് ഏവര്‍ക്കും അറിയാവുന്നതാണ്. ധാരാളം ആന്റിഓക്സിഡന്റുകളും ധാതുക്കളും കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.
ശാരീരകവും മാനസികവുമായി ഉണ്ടാകുന്ന ക്ഷീണം അകറ്റി ഉന്മേഷം ലഭിക്കാന്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ആന്തരികഅവയവങ്ങളുടെ ശുദ്ധീകരണത്തിനും കരിക്കിന്‍വെള്ളം തുടര്‍ച്ചയായി കഴിക്കുന്നത് സഹായിക്കും.
തൈറോയിഡ് ഗ്രന്ഥികളുടെ ശരിയായ പ്രവര്‍ത്തനത്തിന് കരിക്കിന്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടാതെ ദഹനം സുഗമമാക്കാനും കരിക്കിന്‍ വെള്ളം ഉപയോഗിക്കാറുണ്ട്. പലരോഗങ്ങളുള്ളവരോടും ഡോക്ടര്‍മാര്‍ വരെ നിര്‍ദ്ദേശിക്കുന്നതാണ് കരിക്കിന്‍ വെള്ളം ഉപയോഗിക്കാന്‍.